കൊച്ചി: കനത്ത മഴയേയും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അബുദബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനം തിരുവനന്തപുരത്തേക്കും, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം കോയമ്പത്തുരിലേക്കും തിരിച്ചുവിട്ടു. തിരുവനന്തപുരത്ത് നിന്നുള്ള ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കും ഡല്‍ഹിയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട്ടേക്കും തിരിച്ചു വിട്ടിട്ടുണ്ട്. മഴ മാറുന്നതനുസരിച്ച് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരികെ വിടും.