ഭൂമി നൽകാൻ വ്യക്തികളോ സംഘടനകളോ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കും. ഇങ്ങനെ ഭൂമി ലഭ്യമായില്ലെങ്കിൽ സർക്കാർ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.

ഇടുക്കി:ഇടുക്കിയിൽ പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിൽ ജനവാസം നിയന്ത്രിക്കാൻ നിർദേശം. ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാന്‍ റവന്യു മന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. ഭൂമി നൽകാൻ വ്യക്തികളോ സംഘടനകളോ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കും. ഇങ്ങനെ ഭൂമി ലഭ്യമായില്ലെങ്കിൽ സർക്കാർ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എം.എം. മണി ഇടുക്കിയിലെ മഴക്കെടുതി അവലോകനത്തിനു ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും വിവിധ മേഖലകളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയിലെ 141 റോഡുകളില്‍ 1496 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായത്.