കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്ന് ഇ ശ്രീധരന്‍ ഹർജിയിൽ വിശദമാക്കുന്നു. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണമെന്നും ശ്രീധരന്‍.

കൊച്ചി: പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ഇ ശ്രീധരൻ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്നാണ് ആരോപണം. 

Add Asianetnews as a Preferred SourcegooglePreferred

കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഹർജിയിൽ ഇ ശ്രീധരന്‍ വിശദമാക്കുന്നു. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന്‍റെ കാരണം അന്വേഷിക്കണമെന്നും ഹർജിയിലുണ്ട്. ഈ കമ്മിറ്റിക്ക് സർക്കാരിന്‍റെ പിന്തുണ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങൾ.

ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡൻറ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.