യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായിട്ട് നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എസ്എസ്എല്‍സി സര്‍ഫിട്ടിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതും...

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികൾക്ക് സെപ്റ്റംബര്‍ ആദ്യ വാരം തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യും. പാഠപുസ്തകങ്ങളും യൂണിഫോമും ആവശ്യമുള്ളവര്‍ ഈ മാസം 31-ന് മുമ്പ് സ്‌കൂളുകളില്‍ അറിയിക്കണം. യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായിട്ട് നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

36 ലക്ഷം പാഠപുസ്തകങ്ങള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങള്‍ക്കും യൂണിഫോമിനും പുറമെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പേരും വിവരങ്ങളും സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം.