ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ കിട്ടുന്ന തുക പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയിരിക്കുന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് സ്കൂളുകൾ നിക്ഷേപിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഇന്ന് ധനസമാഹരണം നടത്തും. കേരളത്തിന്റെ പുനർനിർമ്മാണത്തിൽ കുട്ടികളുടെ പങ്ക് ഉറപ്പാക്കാനാണിത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളിൽ നിന്ന് ഫണ്ട് ശേഖരിക്കും. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ കിട്ടുന്ന തുക പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയിരിക്കുന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് സ്കൂളുകൾ നിക്ഷേപിക്കുക.