ദില്ലി: ദില്ലിയില്‍ മൂടല്‍ മഞ്ഞ് വ്യോമ റയില്‍ ഗതാഗതത്തെ ബാധിച്ചു. ദില്ലിയിലേക്കുള്ള 90 തീവണ്ടികള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. 28 തീവണ്ടികളുടെ സമയം പുനക്രമീകരിക്കുകയും നാലു തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നാലു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഏഴു വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഒരാഴ്ച മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ  നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.