ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതില്‍ നടപടിക്രമം പാലിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. 

ദേവികുളം: ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതില്‍ നടപടിക്രമം പാലിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. സബ്കളക്ടര്‍ക്കെതിരെയാണ് കളക്ടറുടെ റിപ്പോര്‍ട്ട്. സബ്കളക്ടറില്‍ നിന്ന് ഇടുക്കി ജില്ലാകളക്ടര്‍ വിശദീകരണം തേടും.

രണ്ട് മാസത്തിനകം വീണ്ടും റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയേക്കും. അന്തിമ തീരുമാനം എജിയുടെ നിയമോപദേശം കിട്ടിയ ശേഷമായിരിക്കും. 

അതേസമയം, പട്ടയം റദ്ദാക്കിയ നടപടി തള്ളണമെന്ന ജോയ്സ് ജോര്‍ജ് എംപിയുടെ ആവശ്യം അംഗീകരിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവധിച്ച ഭൂമികള്‍ രാഷ്ട്രീയ നേതാക്കള്‍ കൈയ്യടക്കിവെച്ചിരിക്കുകയാണെന്ന് റവന്യുവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നെത്തിയ റവന്യുപ്രന്‍സിപ്പിള്‍ സെക്രട്ടറിയടക്കം സംബവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും എം.പിയുടെ പട്ടയങ്ങള്‍ സബ് കളക്ടര്‍ പ്രംകുമാര്‍ റദ്ദുചെയ്യുകയും ചെയതിരുന്നു.