ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന്, ഇളവ് തേടി കേരളം
ദില്ലി: ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. ഇന്ന് ദില്ലിയിൽ ചേരുന്ന ഭക്ഷ്യഉപദേശക സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക. മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി തിലോത്തമനും യോഗത്തിൽ പങ്കെടുക്കും.
നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി ലഭിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിൽ 64 കിലോയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നത്.
