തിരുവനന്തപുരം: ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ നടത്തുമെന്ന് അറിയിച്ച സമരം കര്‍ശനമായി നേരിടുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ മുന്നറിയിപ്പ് നല്‍കി. വാതില്‍പടി വിതരണ സമ്പ്രദായം സംസ്ഥാനത്ത് 7 ജില്ലകളില്‍ ആരംഭിക്കുന്ന മെയ് മാസത്തില്‍ സമരം ആരംഭിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്.
റേഷന്‍ കാര്‍ഡ് വിതരണവും മെയ് മാസത്തില്‍ ആരംഭിക്കുവാനിരിക്കെയാണ് ഈ അനാവശ്യ സമരം. മുഖ്യമന്ത്രി നേരിട്ട് വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും വ്യാപാരികളുടെ പാക്കേജ് സംബന്ധിച്ച് തീരുമാനം ഒരു മാസത്തിനുള്ളില്‍ എടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുവാന്‍ ഉള്ള സമര തീരുമാനത്തില്‍ നിന്നും പിന്‍ വാങ്ങിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
