ബെല്ലാരി: കർണാടകത്തിലെ ബെല്ലാരിയിലുള്ള സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. ഉച്ചക്കഞ്ഞി കഴിച്ച എഴുപത്തിമൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ ബെല്ലാരിയിലെ വിംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഒമ്പത് വിദ്യാ‍ർത്ഥികളുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചു.