കോഴിക്കോട്: ബ്രെഡില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ ആശുപത്രിയില്‍. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിൽ ആയ വീട്ടമ്മയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മേത്തോട്ടുതാഴം ബെഥേല്‍ ഹൗസില്‍ ബോബിയുടെ ഭാര്യ ശ്രീജ വി. നായരെയാണ് അവശനിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് ഇവർ ബ്രെഡ് വാങ്ങിയത്. ഈ മാസം മൂന്നാം തിയ്യതി ആണ് ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് . ഞായറാഴ്ച രാത്രി തന്നെ ഞായറാഴ്ച രാത്രി തന്നെ ഇവർ ബ്രെഡ് കഴിച്ചിരുന്നു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് പായ്ക്കറ്റ് പരിശോധിച്ചപ്പോഴാണ് പൂപ്പല്‍ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. കന്പനിക്കും സൂപ്പർ മാർക്കറ്റിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു