ടെക്നോപാ‍ര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ച് ജീവനക്കാരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വൃത്തിയില്ലാത്ത അടുക്കളയിലായിരുന്നു ആഹാരം പാചകം ചെയ്തിരുന്നത്. ദിവസങ്ങള്‍ പഴക്കംചെന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഹോട്ടലില്‍ എത്തുന്നവര്‍ക്ക് പഴകിയ ആഹാരവസ്തുക്കളാണ് നല്‍കുന്നതെന്നും കണ്ടെത്തി‍. അടുക്കളയില്‍ എലിയടക്കമുള്ള ക്ഷുദ്ര ജീവികളുടെ സാന്നിധ്യവും വ്യക്തമായി. വൃത്തിയില്ലാത്ത പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. മൂത്രപ്പുരയുടെ സ്ഥാനം അടുക്കളയ്‌ക്ക് തൊട്ടടുത്ത്. 

ആഹാര സാധനങ്ങള്‍ക്ക് വന്‍ വിലയാണ് ഈ ഹോട്ടലുകള്‍ ഈടാക്കിയിരുന്നതെന്നും പരാതിയുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാര്‍ക്ക് അധികൃതര്‍ക്കും നോട്ടീസ് നല്‍കും.