തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻെറ മിന്നൽ പരിശോധന. പരിശോധനയിൽ ആവശ്യമായ ലൈസൻസടക്കമുള്ള രേഖകളില്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവൃത്തിക്കുകയും ചെയ്ത 15-ഓളം ഹോട്ടുലകൾ ഉദ്യോഗസ്ഥർ അടച്ചു പൂട്ടി.
ഹൗസിംഗ് ബോർഡ് കാന്റീൻ, വാൻ റോസിലെ ഭക്ഷണശാല, പാളയത്തെ ദീപാ ഹോട്ടൽ,ചിരാഗിൻ, ജിത്തൂ ജോജി,കസാമിയ, ട്രിവാൻഡ്രം കഫ്റ്റീരിയ... എന്നീ ഹോട്ടലുകളുടെ പ്രവർത്തം ഭക്ഷ്യസുരക്ഷാവിഭാഗം അടിയന്തരമായി അടപ്പിച്ചു.
അരുണ ക്ലാസ്സിക്, പാളയം സംസം,സ്റ്റാച്യുവിലെ അരുൾജ്യോതി, കുട്ടനാടൻ റെസ്റ്റോറന്റ്, തനിനാടൻഉൗണ് , കേരള യൂണിവേഴ്സിറ്റി ലൈബ്രറി കാന്റീൻ, ഗുലാൻ ഫാസ്റ്റ്ഫുഡ്, ടികെ ഇന്റർനാഷണൽ, കുട്ടനാടൻ റെസ്റ്റോറന്റ്, എന്നിവിടങ്ങളിലെ പ്രവർത്തനവും നിർത്തിവപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതിരുന്ന പത്ത് ഹോട്ടലുകളിൽ നിന്നായി 3,42,500 രൂപ പിഴയായും ഉദ്യോഗസ്ഥർ ഇൗടാക്കിയിട്ടുണ്ട്.
