. ബ്രസീല്‍ ലോകകപ്പില്‍ കാനറിപക്ഷി ആയിരുന്നെങ്കില്‍ ഇത്തവണ സാംബാ സാലി ആയെന്ന് മാത്രം.
തൃശൂര്: ലോകകപ്പായതോടെ സാലി വീണ്ടും അണിഞ്ഞൊരുങ്ങി. ഇത്തവണയും ആരാധിക്കുന്ന ടീമിന് മാറ്റമൊന്നുമില്ല ബ്രസീല് തന്നെ. പേരില് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ബ്രസീല് ലോകകപ്പില് കാനറിപക്ഷി ആയിരുന്നെങ്കില് ഇത്തവണ സാംബാ സാലി ആയെന്ന് മാത്രം. ലോകകപ്പായാല് സാലി ഇങ്ങനെയാണ് കെട്ടിലും മട്ടിലും മാറ്റം വരുത്തും. പിന്നീട് ബ്രസീല് ആരാധകരെ പ്രചോദിപ്പിക്കാന് രാപകലില്ലാത്ത പ്രവര്ത്തനമാണ്.
ബ്രസീല് ജഴ്സിയും തലയില് മഞ്ഞയും പച്ചയുമായ ബോളുകളും സ്പോഞ്ച് കട്ടകളും തൂവാനകളായി രണ്ട് നില തൊപ്പിയും തന്റെ ഇരുചക്രവാഹനത്തിന്റെ പിറകില് സാക്ഷാല് നെയ്മറുടെ കട്ടൗട്ടും... കട്ട ബ്രസീല് ആരാധകനായ സാലി ആരാലും ശ്രദ്ധിക്കുമാറാണ് യാത്ര.
വഴിയാത്രക്കാരിയായ യുവതി മൊബൈല് ലൈവിലാണ് സാലിയെ ലോകത്തിന് മുന്നില് കാണിച്ചത്. തൃശൂര് റെയില്വെ സ്റ്റേഷന് പരിസരത്തുനിന്ന് പിന്തുടര്ന്ന് സാലിയെ ലൈവിലെത്തിക്കുകയായിരുന്നു ഇവര്. 10 കോടി രൂപ തരാം പെട്ടെന്ന് അര്ജന്റീനയാകുമോ എന്ന ചോദ്യത്തിന് സാംബാ പറഞ്ഞ മറുപടി കേട്ടോളൂ...
