ഇത്തരത്തില്‍ ഒരു കടയില്‍ നിന്ന് പോലീസും പീപ്പിള്‍ ഫോര്‍ ആനിമല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് 16 പൂച്ചകളെ മോചിപ്പിച്ചു. വൃണങ്ങളാല്‍ ക്ഷീണിച്ചുകണ്ട പൂച്ചകളെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്ന കച്ചവടക്കാരുടെ രീതിയെന്നാണ് ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. 

ചൂട് വെള്ളത്തിലിട്ട് ഇവയെ കൊന്നാണ് ബിരിയാണിക്കായി ഇവരുടെ മാംസം ഉപയോഗിക്കാറ് എന്നാണ് കച്ചവടക്കാര്‍ പോലീസിനോട് പറയുന്നത്. ഇത്തരത്തിലുള്ള മാംസം 2 കിലോയ്ക്ക് 200 രൂപ എന്ന തോതിലാണ് ബിരിയാണി കച്ചവടക്കാര്‍ക്ക് പൂച്ചപിടുത്തക്കാര്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.