തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ജനവാസ കേന്ദ്രങ്ങളില്‍ അക്വേഷ്യ മരം വച്ചുപിടിക്കാനുള്ള വനംവകുപ്പിന്റെ നീക്കം വിവാദത്തില്‍. പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളില്‍ വൃക്ഷതൈകള്‍ നടാനുള്ള നീക്കം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വനംവകുപ്പ് നിര്‍ത്തിവച്ചു. ചര്‍ച്ചകള്‍ക്കുശേഷമാത്രമേ വൃക്ഷതൈകകള്‍ നടുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോദഗസ്ഥര്‍ പറഞ്ഞു.

പേപ്പര്‍ ഡാമിന്രെ വൃഷ്ടി പ്രദേശങ്ങളില്‍ അക്വേഷ്യ, മാഞ്ചിയം, യൂക്കാലി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനെ ജനങ്ങളുടെ വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. വനപ്രദേശങ്ങളും ജനവാസ മേഖലകളിലും ഇത്തരം മരങ്ങള്‍ നടാന്‍പാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിിര്‍ദ്ദേശം. ഇതിനുവിരുദ്ധമായാണ് ജനവാസമേഖലകള്‍ക്ക് സമീപം പാലോട് , പരുത്തിപളളി പ്രദേശങ്ങളില്‍ അക്വേഷ്യ മരം നട്ടത്. ഇന്നലെ രഹസ്യമായി വൃക്ഷതൈകള്‍ എത്തിച്ച് നടുകയായിരുന്നു. 

ഇന്ന് രാവിലെയും തൈകള്‍ നടന്നാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. ഈ വൃക്ഷങ്ങള്‍ ജനങ്ങള്‍ക്ക് ശ്വാസ കോശ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുവെന്നും സ്ഥലത്തെ ജലാംശം വലിച്ചെടുക്കുകയും ചെയ്യുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വൃക്ഷതൈകള്‍ നടന്നുത് വനംവകുപ്പ് താല്‍ക്കാലിമായി നിര്‍ത്തിവച്ചു. 

എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാപന്‍ ന്യൂസ് പ്രിന്റുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ പേപ്പര്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃകവസതു നല്‍കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ വകുപ്പ് ചെലവക്കിയ കഴിഞ്ഞു. 

ഒരു വര്‍ഷം കൂടി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടിവരുമെന്ന് വനംവകുപ്പ് മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥ പറയുന്നു. ജനപ്രതിനിധികളുമായി നാട്ടുകാും ചര്‍ച്ച നടത്തിയ ശേഷമേ വൃക്ഷതൈകള്‍ നടുകയുള്ളൂവെന്ന് വനംവകുപ്പ് വ്യക്തമാക്കി.