16 ദിവസം പ്രായമായ ആണ്‍കുട്ടിയെ കുരങ്ങ് തട്ടിയെടുത്തു
ഭുവനേശ്വര്: 16 ദിവസം പ്രായമായ ആണ്കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഒഡീഷയിലെ കട്ടക്ക് ജില്ല മുഴുവന്. സായുധരായ പൊലീസിന്റെ പ്രത്യേക സംഘം വരെയുണ്ട് പതിനാറ് ദിവസം പ്രായമായ കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലില്. അമ്മയുടെ അരികെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് ഒരു കുരങ്ങനാണെന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്.
കുഞ്ഞിന്റെ കരച്ചില് കേട്ട് അമ്മ ഉണര്ന്ന അമ്മ കാണുന്നത് മകനെ കരങ്ങളിലാക്കി മരങ്ങളിലൂടെ കുതിക്കുന്ന കുരങ്ങിനെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം അടങ്ങുന്ന സംഘമാണ് ഗ്രാമീണര്ക്ക് ഒപ്പം തിരച്ചില് നടത്തുന്നുണ്ട്. കുട്ടിയുടെ കാട്ടില് തിരച്ചില് നടത്തുന്നതില് സംഘത്തിന് വെല്ലുവിളിയാകുന്നത് തട്ടിക്കൊണ്ട് പോയ ആളുടെ രീതിയാണ്.
കട്ടക്കില് കുരങ്ങിന്റെ ആക്രമണം രൂക്ഷമാണെന്ന പരാതിയ്ക്ക് പിന്നാലെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര് യഥായസമയം നടപടി സ്വീകരിക്കാത്തതാണ് ഗ്രാമത്തിലേയ്ക്ക് കുരങ്ങിന്റെ ആക്രമണം ഇത്രകണ്ട് രൂക്ഷമാകുന്നതിന് പിന്നിലെന്നാണ് ആരോപണം.
