തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫില്‍ സമവായം ഉണ്ടാകണമെന്ന് മന്ത്രി കെ.രാജു. വിഷയത്തില്‍ യുഡിഎഫുമായും ചര്‍ച്ച ചെയ്യണം. പദ്ധതിക്കായി ഒരു ചര്‍ച്ചയും വനം വകുപ്പ് നടത്തിയിട്ടില്ലെന്നും കെ. രാജു വ്യക്തമാക്കി.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ തിടുക്കത്തില്‍ വേണ്ടെന്ന് ഊര്‍ജ്ജവകുപ്പ് തീരുമാനിച്ചിരുന്നു. പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണജോലികള്‍ തുടങ്ങിയെന്നാണ് ഊര്‍ജ്ജവകുപ്പ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ അറിച്ചിരിക്കുന്നത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതില്‍ ഇടതു മുന്നണിയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനവും വേണം. മുന്നണിയിലും പ്രതിപക്ഷത്ത് നിന്നും ഉണ്ടായ എതിര്‍പ്പും സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ് സി.പി.ഐയും, യു.ഡി.എഫും ശക്തമായി പദ്ധതിയെ എതിര്‍ക്കുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കെ.എസ്.ഇ.ബിയുടെയും ഊര്‍ജ്ജവകുപ്പിന്റെയും തീരുമാനം.
