തിരുവനന്തപുരം: ജ്വല്ലറികൾ കേന്ദ്രമാക്കി തട്ടിപ്പുനടത്തുന്ന മൂന്നംഗസംഘം തലസ്ഥാനത്ത് പിടിയില്‍. .പാലാ സ്വദേശി മോഹനനെയും കോതമംഗലം സ്വദേശി സലീമിനെയും ആണ്
പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണം പോലെ തോന്നിക്കുന്ന മാല നിര്‍മിച്ച് ജ്വല്ലറികളില്‍ മാറ്റിവാങ്ങിയാണ് ഇവരുടെ തട്ടിപ്പ്.
ഉരച്ചു നോക്കിയാലും ആസിഡ് ഉപയോഗിച്ച് പരിശോധന നടത്തിയാലും മെഷീനുകളിൽ പരിശോധന നടത്തിയാലും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് മാലകളുടെ നിർമാണം നടത്തിയിരിക്കുന്നത്. എല്ലാ മാലകളും ഒരു മോഡലിൽ നിർമ്മിച്ചിട്ടുള്ളതാണ്. .
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ ജ്വല്ലറികളാണ് സംഘം തട്ടിപ്പിനിരയാകുന്നത്. കൊല്ലം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തട്ടിപ്പു നടത്താൻ മാല നിർമ്മിച്ച മിഷനും മറ്റു ഉപകരണങ്ങളും കണ്ടെടുക്കുന്നതിന് വേണ്ടി പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ് ഐ പറഞ്ഞു.
