25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശിയെ കരിപ്പൂരില്‍ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശി ബണ്ടിച്ചാല്‍ കുഞ്ഞാലി അബ്ദുള്‍ ഖാദറാണ് പിടിയിലായത്. സ്പൈസ് ജറ്റ് വിമാനത്തില്‍ ദുബായ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐ സംഘം പരിശോധിക്കുകയായിരുന്നു യുഎസ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികള്‍ ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. ബാഗിലെ രഹസ്യ അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍.
25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
