പൂനെ: ആര്‍മി ക്യാംപിന് സമീപം ടെന്റ് അടിച്ച് താമസിച്ചിരുന്ന വിമുക്തഭടനെ തല്ലിക്കൊന്നു. കരസേനയില്‍ ക്യാപ്റ്റനായിരുന്ന രവീന്ദ്ര ബാലിയെന്നയാളെയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പൂനെയിലെ കരസേന ക്യാംപിന് സമൂപം ഫുട്പാത്തിലായിരുന്നു ഏറെക്കാലമായി ഇയാള്‍ താമസിച്ചിരുന്നത്. വീട്ടുകാരുമായി ഇയാള്‍ അകല്‍ച്ചയിലായിരുന്നു. ബാലിയെ മര്‍ദ്ദിച്ചതിന് ശേഷം രണ്ട്പേര്‍ ഓടിപ്പോകുന്നത് കണ്ടെന്ന് സമീപത്തുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.