അഹങ്കാരത്തോടെയാണ്  സിപിഎം പ്രവർത്തിക്കുന്നതെന്നും മുകുന്ദൻ കുറ്റപ്പെടുത്തി.

കണ്ണൂർ: സിപിഎമ്മും സർക്കാരും ചേർന്ന് കേരളത്തെ വിമോചന സമര കാലത്തിലേക്ക് കൊണ്ടു പോവുകയാണെന്ന് ബിജെപി മുൻ നേതാവ് പി പി മുകുന്ദൻ. സിപിഎം തുടർച്ചയായി എൻ എസ് എസിനെ വിരട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. അഹങ്കാരത്തോടെയാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും മുകുന്ദൻ കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മും എൻഎസ്എസും പലതവണ കൊമ്പുകോർത്തിരുന്നു. എൻഎസ്എസിന്‍റെ മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നും എല്ലാ സമുദായ സംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അധികാരം കയ്യിലുണ്ടെന്ന് വെച്ച് എന്തുമാവാമെന്ന് കരുതരുതെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തിരിച്ചടിച്ചിരുന്നു.