രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമം ഇതുവരെയില്ല. അതിനാൽ തന്നെ മുൻ ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നടപടിയിൽ തെറ്റു കാണുന്നില്ലെന്നും  മുൻ ഡിജിപി ഹോർമിസ് തരകൻ പറഞ്ഞു. 

പലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്‍ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്‍റെ നടപടിയെ അനുകൂലിച്ച് മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോർമിസ് തരകൻ പറഞ്ഞു. തിരുവനന്തപുരം മുൻ ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നടപടിയിൽ തെറ്റു കാണുന്നില്ല. കീഴ്വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുൻ ഡിജിപി ഹോർമിസ് തരകൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‍ഡ് ദുരുദ്ദേശപരമായിരുന്നെന്നും ഏത് ഓഫീസറായാലും സർക്കാരിന് മുകളിൽ പറക്കാൻ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരേത്തെ വ്യക്തമാക്കിയിരുന്നു. ചൈത്ര തെരേസ ജോണിനെതിരെ കർശന നടപടി വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആവശ്യപ്പെട്ടിരുന്നു.