കണ്ണൂര്‍: സൗമ്യവധക്കേസ് വിധിയില്‍ സുപ്രീം കോടതിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രോസിക്യൂഷന്‍ മുന്‍ ഡയരക്ടര്‍ ജനറല്‍ ടി. ആസഫലി. രണ്ട് കീഴ്‌കോടതികള്‍ ശരി വെച്ച വിധിയും തെളിവുകളും നിരാകരിക്കാന്‍ സുപ്രിം കോടതിക്ക് കഴിയില്ലെന്നും, തെളിവുകള്‍ ശരിയായി വിലയിരുത്തുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടെന്നും ആസഫലി പറഞ്ഞു.

അടിപിടിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ലാഘവത്തോടെയാണ് ഇടത് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്നും അടിയന്തിരമായി സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും ആസഫലി കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന് വീഴ്ച്ച വന്നിട്ടില്ലെന്നും ആസഫലി കൂട്ടിച്ചേര്‍ത്തു.