മോദിയ്ക്കെതിരെ മത്സരിക്കും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വനിതകള്‍ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ണന്‍
ദില്ലി: കോടതി അലക്ഷ്യത്തെ തുടര്ന്ന് ആറ് മാസത്തെ ജയില്വാസത്തിന് ശേഷം പുറത്തിറങ്ങിയ മുന് ജസ്റ്റിസ് സി എസ് കര്ണന് പുതിയ പാര്ട്ടി പ്രഖ്യാപിച്ചു. ജയില് മോചിതനായി അഞ്ച് മാസം പിന്നിടുമ്പോഴാണ് പാര്ട്ടി പ്രഖ്യാപനം. നേരത്തേ തന്റെ വിവാദ വിധി പ്രസ്താവങ്ങള് നിരത്തി പുസ്തകം പുറത്തിറക്കുമെന്ന് കര്ണന് പ്രഖ്യാപിച്ചിരുന്നു. 'ആന്റി കറപ്ഷന് ഡൈനാമിക് പാര്ട്ടി' എന്ന് പേരിട്ട പാര്ട്ടി ഉടന് റെജിസ്റ്റര് ചെയ്യുമെന്നും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്ർ 543 വനിതാ സ്ഥാനാര്ത്ഥികള് പാര്ട്ടിയ്ക്ക് വേണ്ടി മത്സരിക്കുമെന്നും കര്ണന് പറഞ്ഞു.
താന് സ്ഥാപക നേതാവായി തുടങ്ങുന്ന പാര്ട്ടിയില് മത്സരിക്കുന്നത് സ്ത്രീകള് മാത്രമായിരിക്കും. തെരഞ്ഞെടുപ്പില് ഇന്ത്യ മുഴുവന് മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാരണസിയില് മത്സരിക്കുന്ന താന് മാത്രമായിരിക്കും ഒരേ ഒരു പുരഷ സ്ഥാനാര്ത്ഥിയെന്നും കര്ണന്. വാരണസിയിലും വനിതാ സ്ഥാനാര്ത്ഥി വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം.
പാര്ട്ടി അധികാരത്തിലെത്തിയാല് വനിതയായിരിക്കും പ്രധാനമന്ത്രി. ഇതില് ഓരോ വര്ഷവും ഓരോ വനിതാ പ്രധാനമന്ത്രിമാരായിരിക്കും രാജ്യം ഭരിക്കുക. 2019-20 ല് മഒരു മുസ്ലീം വനിത ഭരിച്ചാല് അടുത്ത വര്ഷം ഉയര്ന്ന വിഭാഗത്തിലെ ഒരു വനിതാ പ്രധാനമന്ത്രി ഭരണത്തിലെത്തും. 1921-22 ല് പിന്നാക്ക വിഭാഗത്തില്വനിന്നുള്ള വനിതയായിരിക്കും പ്രധാനമന്ത്രി. ഇത്തരത്തിലാണ് ഭരണം പങ്കിടാന് ഉദ്ദേശിക്കുന്നതെന്ന് കര്ണന് പറഞ്ഞു.
2017 ജൂണ് 20 നാണ് കോടതി അലക്ഷ്യ കേസില് കര്ണന് അറസ്റ്റിലായത്. കൊല്ക്കത്ത പ്രെസിഡന്സി ജയിലിലായിരുന്നു കര്ണന്. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്ണന് ഒന്നരമാസം ഒളിവില് കഴിഞ്ഞ ശേഷമാണ് പിടിയിലാകുന്നത്. 2017 ജൂണ് 12നാണ് കര്ണന് സര്വ്വീസില് നിന്നും വിരമിച്ചത്. ഒളിവില് കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്ണന്.
സഹജഡ്ജിമാര്ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്പതാം തീയതിയാണ് കൊല്ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. പല തവണ കര്ണന്റെ അഭിഭാഷകന് ശിക്ഷയില് ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള് നിരസിക്കുകയായിരുന്നു. ഇന്ത്യന് നീതിന്യായസംവിധാനത്തില് ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്ണന്.
മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന് ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന് ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില് കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്, എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്കിയ ആദ്യ ന്യായാധിപന് തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യന് നീതിന്യായ ചരിത്രത്തില്ത്തന്നെ പല റെക്കോര്ഡുകളുമുണ്ട് കര്ണന്റെ പേരില്
