കോടതിയിൽ മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരായിരിക്കുമെന്നും ജസ്റ്റിസ് സുജാതാ മനോഹർ
ദില്ലി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനാവാത്തത് നാണക്കേടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി സുജാത മനോഹര്‍. വിധി കേരളം നടപ്പാക്കണമെന്നും മുൻ സുപ്രീം കോടതി ജഡ്ജി സുജാതാ മനോഹർ ഒരഭിമുഖത്തിൽ ആവശ്യപ്പെട്ടു.
കേരളം പോലൊരു സംസ്ഥാനത്ത് ഈ ചെറിയ കാര്യം നടപ്പായില്ലെങ്കിൽ നാണക്കേടാണ്. കോടതിയിൽ മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരായിരിക്കുമെന്നും ജസ്റ്റിസ് സുജാതാ മനോഹർ ഓര്‍മ്മിപ്പിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള വിശാഖാ മാനദണ്ഡം മുന്നോട്ടു വച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സുജാതാ മനോഹർ.
