നേരത്തെ, ഓള്‍ ഇന്ത്യ മഹിള എംപവര്‍മെന്‍റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ സുബ്രഹ്മണ്യ ശര്‍മ മത്സരിച്ചിരുന്നെങ്കിലും തോറ്റിരുന്നു

ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണന്‍റെ മകന്‍ ബിജെപിയിലേക്ക്. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന് അറിയപ്പെട്ടിരുന്ന രാജ്യം ഭാരത് രത്ന നല്‍കി ആദരിച്ച എസ് രാധാകൃഷ്ണന്‍റെ ചെറുമകന്‍ സുബ്രഹ്മണ്യ ശര്‍മയാണ് ബിജെപിയിലേക്ക് എത്തുന്നത്.

ഇന്ന് കര്‍ണാടകയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാകും സുബ്രഹ്മണ്യ ശര്‍മയുടെ പാര്‍ട്ടി പ്രവേശനം. നേരത്തെ, ഓള്‍ ഇന്ത്യ മഹിള എംപവര്‍മെന്‍റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ സുബ്രഹ്മണ്യ ശര്‍മ മത്സരിച്ചിരുന്നെങ്കിലും തോറ്റിരുന്നു.