തലയുൾപ്പെടെ ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതുവഴി നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരനാണ് ചാക്കുകെട്ട് കണ്ടത്. 

ദില്ലി: തെരുവിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഷ്ണങ്ങളാക്കിയ നിലയിൽ കാണപ്പെട്ട മൃതദേഹം സ്ത്രീയുടേതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. തലയുൾപ്പെടെ ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതുവഴി നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരനാണ് ചാക്കുകെട്ട് കണ്ടത്. ഇയാൾ അപ്പോൾത്തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അലിപൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. 

ശരീരത്തിന്റെ പല ഭാ​ഗങ്ങളും പരിക്കേറ്റ നിലയിലാണെന്ന് പൊലീസ് പറയുന്നു. തെരുവ് നായകൾ കടിച്ചു കീറിയതായിരിക്കുമെന്നാണ് പൊലീസിന്റെ ഭാഷ്യം. സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി ഡിസിപി ​​ഗൗരവ് ശർമ്മ വ്യക്തമാക്കി.