ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടുകാര്‍ ഉണറക്കമുണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ വീടിന് സമീപമുള്ള കാട്ടില്‍ കുഴല്‍കിണറിന് സമീപം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ടുമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചു. അടുത്തിടെ അമ്മയേയും രണ്ട് പെണ്‍മക്കളേയും കെട്ടിയിട്ട് പീഡിപ്പിച്ച ബുലന്‍ഷഹറിന് തൊട്ടടുത്താണ് ഹാപ്പൂര്‍.