വയനാട്: വയനാട്ടില്‍ കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍ തിരകള്‍ പിടികൂടി. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും മറപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 82 തോക്കിന്‍ തിരകളാണ് എക്‌സൈസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡബിള്‍ ബാരല്‍ തോക്കിന്റെതുള്‍പ്പെടെയുള്ള വിവിധയിനം തിരകളാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സി. സുധീര്‍, പാലക്കാട് സ്വദേശികളായ ഫക്രുദ്ദിന്‍ അലി അഹമ്മദ്, എം.അക്ബര്‍, ടി . മുഹമ്മദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.