തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കഴിഞ്ഞ മാസം 20നാണ് പ്രമോദ് കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകരായ രജിൻ, മനോഹരൻ, സിയാദ് അലി,മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം പ്രതികൾ തമിഴ്നാട്, ബാഗ്ലൂർ, ബെല്ലാരി, മംഗാലാപുരം എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ കാർ മുരിയാം തോട് എന്ന സ്ഥലത്തുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

കൊടുങ്ങല്ലൂർ സി ഐ സിബിയുടെ നോതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികൾക്ക് ബാംഗ്ലൂരിൽ താമസ സൗകര്യം ഒരുക്കിയതിന് വിഷ്ണുവിനെയും അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കാർത്തകിന്‍റെ നേതൃത്വത്തിൽ 25പേരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.