തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ നാല് പേർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുന്നുകുഴി വാർഡ് കൗൺസിലർ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ പ്രതിൻസാജ് കൃഷ്ണ, എറിൻ, സുകീഷ് എന്നിവർക്കാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. നാലുപേരും ഒരു മാസക്കാലം തിരുവനന്തപുരം ജില്ല വിട്ടുപോകരുത്. എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകൾ. ജൂലൈ 28ന് പുലർച്ചെയായിരുന്നു ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred