മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നില നിയന്ത്രണാധീനമാണെന്ന് പോലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് പേരുടെ നില ഗുരുതരമാണ്. മരോളിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പത് പേരില്‍ നാല് പേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. ഇവര്‍ ചികിത്സയിലാണ്. 

കഴിഞ്ഞ 29ന് പുലർച്ചെ ലോവർ പരേലിലെ കമലാമിൽസ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തിൽ പതിനാല് പേര്‍ മരിച്ചിരുന്നു. 

Scroll to load tweet…