കോഴിക്കോട്: മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ ഇത്തിഹാദ്, ഒമാന്‍ എയര്‍വേസ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഇവ വൈകാതെ കരിപ്പൂരിലേക്ക് പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred