മുംബൈ: തലസ്ഥാനത്തെ എടിഎം തട്ടിപ്പിൽ അറസ്റ്റിലായ മുഖ്യപ്രതി റൊമാനിയൻ സ്വദേശി ഗബ്രിയേൽ മാരിയോവിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇയാളെ ഇന്ന് മുംബൈ ബോലാപ്പൂർ കോടതിയിൽ ഹാജരാക്കി. തട്ടിപ്പിന് പിന്നിൽ നാലുപേരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കേരള പൊലീസ് സംഘം പറയുന്നത്. നാളെയും മുംബൈയില്‍ തുടരുമെന്നും പേട്ട സിഐ സുരേഷ് വി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ പിടിയിലായ ഗബ്രിയേല്‍ മരിയനാണ് കേസിലെ മുഖ്യ പ്രതി. സംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നുവെന്നും പേട്ട സി ഐ പറഞ്ഞു.
