തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത 4പേര്‍ മരിച്ചു

ചെന്നൈ: ചെന്നൈയിൽ തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് 4 പേർ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം.