തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

First Published 9, Apr 2018, 3:50 PM IST
four malayalis  killed in road accident in tamilnadu
Highlights
  • തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

ഡിണ്ടിഗൽ: വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. കോഴിക്കോട് ഫറോക് അഴിഞ്ഞിലം സ്വദേശികളായ അബ്ദുൽ റഷീദ്, ഭാര്യ റസീന, ഇവരുടെ മക്കളായ ലാമിയ, ബാസിത് എന്നിവരാണ് മരിച്ചത്.  കൊടയ്ക്കാനാലിൽനിന്നും ചെന്നൈയിലേക്ക് പോകവേ ആണ് അപകടം. കാറിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന ആദിൻ ബാസിത് എന്നീ കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഇവരിൽ ആദിനെ മധുരൈ മെഡിക്കൽ കോളേജിലും, ബാസിത്തിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

 

loader