തിരുവനന്തപുരം: സംസ്ഥാനത്ത് നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം എംബിബിഎസ് പ്രവേശനം നടത്താന്‍ അനുമതി. പികെ ദാസ് മെഡിക്കല്‍ കോളേജ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, മൗണ്ട് സിയോണ്‍ പത്തനംതിട്ട, ഡിഎം മെഡിക്കല്‍ കോളേജ് വയനാട് എന്നിവക്കാണ് അനുമതി.

 കോളേജുകളുടെ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ലോധാ കമ്മിറ്റിയാണ് അനുമതി നല്‍കിയത്. നേരത്തെ സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു