നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് ഡി എം, തൊടുപുഴ അൽ അസർ, വർക്കല എസ് ആർ, പാലക്കാട് പി.കെ ദാസ് മെമ്മോറിയൽ കോളജുകൾക്കാണ് വീണ്ടും പ്രവേശനം അനുവദിച്ചത്. 

കൊച്ചി: നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് ഡി എം, തൊടുപുഴ അൽ അസർ, വർക്കല എസ് ആർ, പാലക്കാട് പി.കെ ദാസ് മെമ്മോറിയൽ കോളജുകൾക്കാണ് വീണ്ടും പ്രവേശനം അനുവദിച്ചത്. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കോളേജുകൾ നൽകിയ ഹർജിയിലാണ് കേരളാ ഹൈക്കോടതി ഉത്തരവ്. നാലു കോളജുകളിലും മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നടത്താൻ എൻട്രൻസ് കമ്മീഷണറോട് നിർദേശിച്ചിട്ടുണ്ട്. 550 സീറ്റുകളാണ് നാലു കോളേജുകളിലുമായുളളത്.