ശ്രീനഗര്‍: കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമിച്ച നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. കരസേനാമേധാവി ബിപിൻ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാൻഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സുജ്‍വാനിൽ സൈനിക നടപടി അന്തിമഘട്ടത്തിലേക്ക്, 4 ഭീകരരെ സൈന്യം വധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
