നോക്കൗട്ട് ഘട്ടത്തില്‍ അര്‍ജന്‍റീന നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുമെന്ന സാഹിത്യകാരന്‍ എന്‍എസ് മാധവന്‍റെ  പ്രവചനം സത്യമായി

മോസ്കോ: നോക്കൗട്ട് ഘട്ടത്തില്‍ അര്‍ജന്‍റീന നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുമെന്ന സാഹിത്യകാരന്‍ എന്‍എസ് മാധവന്‍റെ പ്രവചനം സത്യമായി. മലയാള മനോരമ പത്രത്തിന് വേണ്ടിയാണ് എന്‍ എസ് മാധവന്‍റെ പ്രവചനം. ഇത്തവണ ഫൈനലില്‍ ഫ്രാന്‍സ് സ്‌പെയിനിനെ തോല്‍പ്പിക്കുമെന്നാണ് എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നത്.

ഉറുഗ്വായെ പോര്‍ച്ചുഗലും റഷ്യയെ സ്പെയിനും ഡെന്മാര്‍ക്കിനെതിരെ ക്രൊയേഷ്യയും ജയിക്കുമ്പോള്‍ ബ്രസീല്‍ മെക്സിക്കോയേയും ബെല്‍ജിയം ജപ്പാനെയും സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനേയും കൊളംബിയ ഇംഗ്ലണ്ടിനെയും പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിക്കുമെന്ന് എന്‍എസ് മാധവന്‍ വിലയിരുത്തുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനേയും സ്പെയിന്‍ ക്രൊയേഷ്യയേയും ബ്രസീല്‍ ബെല്‍ജിയത്തേയും കൊളംമ്പിയ സ്വീഡനേയും തോല്‍പ്പിക്കുമെന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്. 

സെമിയില്‍ ബ്രസീലിനെതിരെ ഫ്രാന്‍സിനും കൊളംബിയക്കെതിരെ സ്പെയിനും ജയിക്കുമെന്ന് എന്‍എസ് മാധവന്‍ കണക്ക് കൂട്ടുന്നു. നേരത്തെയും മനോരമ വേണ്ടി എന്‍ എസ് മാധവന്‍ പ്രവചനം നടത്തിയിരുന്നു. പോളണ്ടും ജര്‍മ്മനിയും ഒഴികെ എന്‍ എസ് മാധവന്‍റെ പ്രവചനം പോലെ തന്നെയാണ് ടീമുകള്‍ രണ്ടാം റൗണ്ടിലെത്തിയത്. തന്‍റെ പ്രവചനം എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.