മറ്റ്യൂഡി തിരിച്ചെത്തുന്നതോടെ ടോളിസോയ്ക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും
മോസ്ക്കോ: സെമി ഫൈനലിൽ ബെൽജിയത്തെ നേരിടാനിറങ്ങുമ്പോൾ ഫ്രാൻസിന് ആശ്വാസമായി മിഡ്‍ഫീൽഡർ ബ്ലെയ്സ് മറ്റ്യൂഡി ടീമിൽ തിരിച്ചെത്തും. രണ്ട് മഞ്ഞക്കാർഡ് കണ്ട മറ്റ്യൂഡി ഉറൂഗ്വേയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിച്ചിരുന്നില്ല.
മറ്റ്യൂഡി തിരിച്ചെത്തുന്നതോടെ ടോളിസോയ്ക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും. ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും സ്ട്രൈക്കർ ഒലിവർ ജിറൂഡ് ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് കോച്ച് ദിദിയർ ദെഷാംസ് സൂചിപ്പിച്ചു. ഉറുഗ്വയ്ക്കെതിരായ ക്വാര്‍ട്ടറില്‍ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.
