കോട്ടയം: ബാര്‍ കോഴക്കേസിലെ ഗൂഢാലോചനാ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കെ.എം. മാണി തന്റേടം കാട്ടണമെന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
കമ്മിഷനു മുമ്പാകെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഗൂഡാലോചന ആരോപണം ഉയര്‍ന്നെങ്കിലും തെളിവുകള്‍ വന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ധനകാര്യ വകുപ്പിലുണ്ടായ ഇടപാടുകളെക്കുറിച്ചു സമഗ്രാന്വേഷണം നടത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
