കൊച്ചി: ഗൗരി ലങ്കേഷ് അനുസ്മരണവും പ്രതിഷേധയോഗവും സംഘടിപ്പിക്കാന്‍ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയായ ഫ്രീതിങ്കേര്‍സ് ഗ്രൂപ്പ്. ഒക്ടോബര്‍ 15ന് എറണാകുളം ടൗണ്‍ഹാളിലാണ് അയാം ഗൗരി യുണൈറ്റഡ് എഗൈന്‍സ്റ്റ് ഫാസിസം എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ഫാസിസ്റ്റ് വിരുദ്ധ സെമിനാറുകളില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരും ദേശീയ നേതാക്കളും പങ്കെടുക്കും.
അക്കായ് പദ്മശാലി, രാഹുല്‍ ശര്‍മ്മ, ഹര്‍ഷന്‍ ടി എം, ഷിറിന്‍ ദാല്‍വി ,കെ കെ. ഷാഹിന, മാത്യു കുഴല്‍നാടന്‍, നരേന്ദ്രനായക് എന്നിവര്‍ സംസാരിക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാറില്‍ എം.ജി രാധാകൃഷ്ണന്‍, ജെ രഘു, കെ.എസ് മാധവന്‍, സണ്ണി എം കപിക്കാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
