അമാനുഷിക ശക്തിയോ ഒരു വിധ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെ 754 അടി ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞ് കയറി ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് അലെയ്ന്‍ റോബര്‍ട്ട് എന്ന ഫ്രഞ്ചുകാരന്‍

ലണ്ടന്‍: കെട്ടിടങ്ങളില്‍ നിന്ന് കെട്ടിടങ്ങളിലേക്ക് പറക്കുകയും എത്ര ഉയരത്തിലുള്ള കെട്ടിടങ്ങളിലേക്കും വലിഞ്ഞ് കയറുകയും ചെയ്യുന്ന സ്പെെഡര്‍മാനെ എല്ലാവര്‍ക്കും അറിയാമെല്ലോ. അമര്‍ചിത്ര കഥകളിലൂടെയും സിനിമകളിലൂടെയുമെല്ലാം അമാനുഷിക ശക്തിയുള്ള ഈ ചിലന്തി മനുഷ്യന്‍ ജനഹൃദയങ്ങളില്‍ ഇടം നേടി.

എന്നാല്‍, അമാനുഷിക ശക്തിയോ ഒരുവിധ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെ 754 അടി ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞ് കയറി ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് അലെയ്ന്‍ റോബര്‍ട്ട് എന്ന ഫ്രഞ്ചുകാരന്‍. ലണ്ടനിലെ സേല്‍സ്ഫോഴ്സ് ടവറിന്‍റെ (ഹെറോണ്‍ ടവര്‍) മുകളിലേക്കാണ് ഫ്രഞ്ച് സ്പെെഡര്‍മാന്‍ എന്ന വിളിപ്പേരുള്ള അലെയ്ന്‍ ചുമ്മാ അങ്ങ് കയറിപ്പോയത്.

സ്കെെ ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വെറും 50 മിനിറ്റുകള്‍ കൊണ്ടാണ് അലെയ്ന്‍ കെട്ടിടത്തില്‍ മുകളില്‍ വരെ എത്തിയത്. ഈ ദൃശ്യങ്ങള്‍ താഴെ നിന്ന് ഒരുപാട് പേര്‍ പകര്‍ത്തി. ഈ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതൊരു ചെറിയ കെട്ടടമല്ലേ എന്ന രീതിയിലാണ് അലെയ്ന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അമ്പത്താറുകാരനായ അലെയ്ന്‍ തന്‍റെ 11-ാം വയസിലാണ് കെട്ടിടങ്ങള്‍ കയറുന്ന ശീലം തുടങ്ങിയത്. പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു. 150ല്‍ അധികം കെട്ടിടങ്ങള്‍ ഇതുവരെ അലെയ്ന്‍ കീഴടക്കി കഴിഞ്ഞു. എന്തായാലും കെട്ടിടം കീഴടക്കിയ അലെയ്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…