കളക്ടര്‍ എന്‍ പ്രശാന്തിനൊപ്പം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് എല്ലാം പുതുമയായിരുന്നു. ചിലര്‍ക്ക് കയ്യുള്ള ഷര്‍ട്ട് വേണം, വേറൊരാള്‍ക്ക് തൊപ്പിയുള്ള ബനിയ‌ന്‍... എല്ലാവരും ഓടി നടന്ന് അന്വേഷിച്ച് പാന്റ്സും ഷമെല്ലാം തെരഞ്ഞെടുത്തു. കുവൈറ്റ് ആസ്ഥാനമായുള്ള കോഴിക്കോട്ടുകാര്‍ കൂടി അംഗങ്ങളായ സന്നദ്ധ സംഘടനയാണ് കുട്ടികളുടെ ചെലവ് പെരുന്നാള്‍ കോടിയുടെ വഹിച്ചത്. നല്ല കോഴിക്കോടന്‍ ബിരിയാണി കൂടി കഴിച്ചാണ് കുട്ടികള്‍ നഗരത്തില്‍ നിന്ന് മടങ്ങിയത്.