ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ 17 പേരെ വെടിവച്ച് കൊന്ന സംഭവത്തിൽ കുറ്റം സമ്മതിച്ച് നിക്കോളാസ് ക്രൂസ്. വിദ്യാർത്ഥികളെ ആക്രമിച്ച ശേഷം ആയുധം ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമമെന്നും ക്രൂസ് അറിയിച്ചു. ഇതിനിടെ താനൊരു സ്കൂൾ ഷൂട്ടറാകുമെന്ന് സോഷ്യൽ മീഡിയയിൽ ക്രൂസ് കുറിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും എന്നാൽ ആളെ തിരിച്ചറിയാനായില്ലെന്നും എഫ്ബിഐ അറിയിച്ചു.
ഫ്‌ളോറിഡയിലെ ഹൈ സ്കൂളിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പിൽ ഇത് വരെ പതിനേഴു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ നിക്കോലസ് ക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പാര്‍ക്ക് ലെന്റിലെ സ്കൂളില്‍ വെടിവയ്പ് ഉണ്ടായത്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളായിരുന്നു ഇത്.
സ്കൂള്‍ വിടാനായ സമയത്ത് സ്കൂള്‍ പരിസരത്തെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പത്തൊമ്പതുകാരനുമാണ് അക്രമി. നേരത്തെ സ്കൂളില്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പത്തൊമ്പതുകാരന്‍ സ്കൂളില്‍ വെടിവയ്പ് നടത്തിയത്. സംഭവത്തെത്തുടർന്ന് രാജ്യത്ത് തോക്ക് നിയന്ത്രണത്തെച്ചൊല്ലിലുള്ള ചർച്ച വീണ്ടും സജീവമായി .2012 മുതൽ 239 വെടിവയ്പുകളിലായി 138പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ
