കൊല്ലം: പാരിപ്പള്ളിയില്‍ ഡോക്ടറെന്ന വ്യാജേന പ്രവാസിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സത്യനെ റിമാന്‍ഡ് ചെയ്തു. . മുഖ്യപ്രതി ഇബിക്ക് വ്യാജരേഖകള്‍ നിര്‍മിച്ച് നല്‍കിയതിനാണ് സത്യനെ പിടികൂടിയത്. ഇബിയെയും വിദ്യയെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്.
വെള്ളിയാഴ്ചയാണ് എറണാകുളം സ്വദേശി സത്യനെ പ്രവാസിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖകള്‍ നിര്‍മിച്ച് നല്‍കിയതിനാണ് ഇയാളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി ഇബി പരാതിക്കാരനെ വിവാഹം ചെയതെന്ന വ്യാജരേഖ ഉണ്ടാക്കിയത് സത്യനാണ്. കോടിതിയല്‍ ഹജരാക്കിയ സത്യനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇബിയുടെ സഹായി കിളിമാനൂര്‍ സ്വദേശി വിദ്യ, വര്‍ക്കല സ്വദേശി വിജയകുമാര്‍ എന്നിവരെയും പാരിപ്പള്ളി പൊലീസ് പിടികൂടിയിരുന്നു.
പരവൂര്‍ പെണ്‍വാണിഭക്കേസിലും പ്രതിയാണ് വിജയകുമാര്‍. സംഘത്തെ സഹായിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ജീവനക്കാരന്‍ യേശുദാസന്‍ കഴിഞ്ഞ ദിവസം പിടിയിലായി. യേളുദാസനും സത്യനും ചേര്‍ന്ന് കൂടുതല്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇവ കണ്ടെത്താനുള്ള . ഇബിയുടെയും വിദ്യയുടെയും ലാപ്ടോപ്പ് , മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവും വിശദമായി പരിശോധിക്കുന്നുണ്ട്. ഇബിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
