തിരുവനന്തപുരത്ത് പെട്രോൾ വില എൺപതിലേക്ക് അടുക്കുകയാണ്
കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില എൺപതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാൻ കാരണം. നാല് വർഷത്തെ ഉയരത്തിലാണ് ക്രൂഡോയിൽ വില.
കൊച്ചിയിൽ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയിലുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.
