സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാൽ ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നത്.